സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ പാര്‍ട്ടിയില്‍ നിന്നുമാത്രം. പഴ്സനല്‍ സ്റ്റാഫിന്റെ എണ്ണം കൂട്ടില്ല. 51 വയസില്‍ കൂടുതലുള്ളവരെ ഡപ്യൂട്ടേഷനില്‍ എടുക്കില്ല. ഭരണത്തില്‍ കൂടുതല്‍ പാര്‍ട്ടി പിടിമുറുക്കുന്നതിന്റെ സൂചനയാണിത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിര്‍ണായക പോസ്റ്റിലേക്ക് സംസ്ഥാന സമിതിയംഗവും മുന്‍ രാജ്യസഭാ എംപിയുമായ കെ.കെ.രാഗേഷിനെ കഴിഞ്ഞ സംസ്ഥാന നേതൃയോഗം നിശ്ചയിച്ചിരുന്നു.


