കോഴിക്കോട്: ബിജെപി പദയാത്രാ ഗാനം വിവാദത്തില്‍. കേന്ദ്ര സർക്കാർ അഴിമതിക്കാർ എന്ന വരികളാണ് കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയെ വെട്ടിലാക്കിയിരിക്കുന്നത്.
‘കേന്ദ്ര സർക്കാർ അഴിമതിക്കാർ, അഴിമതിക്ക് പേരുകേട്ട കേന്ദ്ര ഭരണമിന്ന് തച്ചുടയ്ക്കാൻ അണിനിരക്കുക’ എന്നാണ് ഗാനത്തിലെ വരികള്‍.
പദയാത്ര തത്സമയം സംപ്രേക്ഷണംചെയ്യുന്ന ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവന്നത്. സംഭവം വിവാദമായതോടെ ഒൗദ്യോഗിക പേജുകളില്‍നിന്ന് ഗാനം നീക്കംചെയ്തു.