കാസര്‍ഗോഡ്: പെരിയ കൊലപാതകത്തില്‍ ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുടുംബത്തിന്റെ ആവശ്യ പ്രകാരം കേസ് സി.ബി.ഐക്ക് കൈമാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാകൃഷ്ണന് തള്ളി. എം.എല്‍.എക്കെതിരെ തെളിവുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിക്കാണ് നല്‍കേണ്ടതെന്നും കോടിയേരി പറഞ്ഞു.

കൊലപാതകം നടന്ന ദിവസം നടന്ന കല്ലിയോട് പെരിങ്കളിയാട്ടത്തിന്റെ സ്വാഗത സംഘം യോഗത്തില്‍ നിന്ന് കെ കുഞ്ഞിരാമന് എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറിയും മാറി നിന്നത് സംശയത്തിന് ഇടയാക്കുന്നു. പൊലീസിനെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ എം.എല്‍.എ ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും


