തിരുവനന്തപുരം: ഇടതു മുന്നണി പ്രവേശനം ആവശ്യപ്പെട്ട് സി കെ ജാനു ഔദ്യോഗികമായി എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് കത്ത് നല്കി. അര്‍ഹമായ പരിഗണന നല്‍കണമെന്നും പൂര്‍ണാര്‍ഥത്തില്‍ ഘടകകക്ഷിയാക്കണമെന്നും കത്തില്‍ ജാനു ആവശ്യപ്പെട്ടു. മുന്നണി പ്രവേശനത്തില്‍ ആദ്യ പരിഗണന നല്‍കണമെന്ന് എല്‍ ഡി എഫ് കണ്‍വീനറുമായുള്ള ചര്‍ച്ചയില്‍ ഐ എന്‍ എല്ലും ആവശ്യപ്പെട്ടു.
അതേസമയം പുറത്ത് നിന്ന് പിന്തുണ നല്കാന് ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ജാനു വ്യക്തമാക്കി.
വയനാട്ടില്‍ സി കെ ജാനുവിനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാര്‍ട്ടി സീറ്റില്‍ ജാനുവിനെ മത്സരിപ്പിക്കുന്നതില്‍ സി പി ഐക്കും എതിര്‍പ്പില്ലെന്നാണ് സൂചന. എന്‍ഡിഎ വിട്ട ശേഷം സി കെ ജാനുവിന്റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേരത്തേ എല്‍ ഡി എഫ് നേതൃത്വവുമായി മൂന്ന് വട്ടം ചര്‍ച്ച നടത്തിയിരുന്നു. മന്ത്രി എ കെ ബാലനും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.

