കൊച്ചി: കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും അടക്കം പുറത്താക്കി എ.കെ.ജി സെന്റര്‍ പൂട്ടിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്.
ശബരിമലയെ ബൂട്ടിട്ട പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഭക്തന്മാര് തന്നെ എ.കെ.ജി സെന്റര്‍ അടിച്ച് തകര്‍ത്ത് സീല്‍ വയ്ക്കുമെന്നാണ് ഞാന്‍ ആദ്യം പറഞ്ഞെതെന്നും എന്‍. രാധാകൃഷ്ണന് വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടത്താനുള്ള സി പി എം കേന്ദ്രമാണ് എ കെ ജി സെന്റര്‍. ഇതിനെ തങ്ങള്‍ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന് പറഞ്ഞു. എ കെ ജി സെന്ററില്‍ സി പി എമ്മിന് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച രാധാകൃഷ്ണന് എ കെ ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ നേതൃത്വത്തിലാണെന്നും പറഞ്ഞു. വനിതാ മതിലിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുന്നുവെന്നും രാധാകൃഷ്ണന് വ്യക്തമാക്കി.

