ശബരിമല:യുഡിഎഫ് സംഘം സന്നിധാനത്തേക്കില്ല. ഗവര്‍ണറെ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താനാണ് യുഡിഎഫിന്റെ തീരുമാനം.
നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ച് പ്രതിപക്ഷം നേരത്തെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു
പമ്പയിലെത്തിയ സംഘം സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ലന്ന് നേതാക്കൾ പറഞ്ഞു. എന്നാല്‍ ഭക്തര്‍ക്ക് വേണ്ടി തങ്ങളുടെ പ്രതിഷേധം ഇവിടെ ഉന്നയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനായെത്തിയ കോണ്‍ഗ്രസ് നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞിരുന്നു. എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയൊള്ളൂ എന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെ നിലയ്ക്കലില്‍ കുത്തിയിരുന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിക്കുകയായിരുന്നു


