ഹൈദരാബാദ്: ഒന്‍പത് മാസം പ്രായമായ പെണ്‍കുഞ്ഞിനെ യുവാവ് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി. തെലുങ്കാനയിലെ വാറങ്കലിലാണ് സംഭവം. മാതാപിതാക്കളോടൊപ്പം വീടിന്റെ ടെറസില്‍ ഉറങ്ങുകയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രവീണ്‍ എന്ന യുവാവ് മാനഭംഗപ്പെടുത്തുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ കുട്ടിക്കായി തെരച്ചില്‍ ആരംഭിച്ചു. മാതാപിതാക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനിടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ ഇയാളെ നാട്ടുകാര്‍ പിടികൂടിയ പോലീസില്‍ ഏപ്പിച്ചു. കുട്ടിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രവീണിനെതിരെ പോലീസ് കേസെടുത്തു.


