തിരുവനന്തപുരം: വി.ഡി സതീശന് അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും ജയരാജന് പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്.
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയതിനുപിന്നില്‍ സതീശനായിരുന്നു. അശ്ലീല വീഡിയോ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന വൃത്തിക്കെട്ട രാഷ്ട്രീയത്തിന്റെ ഉടമയാണ് സതീശന്. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് ഇടതുപക്ഷത്തിനെതിരെ ആക്ഷേപം ഉന്നയിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചതും സതീശന് ആണെന്ന് ഇ.പി ആരോപണം ഉന്നയിച്ചു.


