ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളിലും യുഡിഎഫ് വിജയം നേടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ കൊലപാതക കേസിലെ പ്രതികളോ മുതലാളിമാരോ കോമാളികളോ ഇല്ല.

ഏറെക്കാലമായി ജനങ്ങള്‍ക്ക് അറിയാവുന്ന ജനകീയരായ നേതാക്കളാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. അതിനാല്‍ ഇത്തവണ കോണ്‍ഗ്രസിന് വമ്പിച്ച വിജയം ഉറപ്പാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു
വിജയത്തിനായി എണ്ണയിട്ട യന്ത്രം പോലെ പാര്‍ട്ടിയും പ്രവര്‍ത്തകരും പ്രവര്‍ത്തിക്കും. വടകരയില്‍ കോ-ലീ-ബി സഖ്യമുണ്ടെന്ന് സിപിഎം കള്ള പ്രചാരണം നടത്തുകയാണ്. സംഘപരിവാറിനെ നിരോധിച്ച ചരിത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാരിനുള്ളത്. മറിച്ച് സിപിഎമ്മിനാണ് സംഘപരിവാറുമായി കൈകോര്‍ത്ത ചരിത്രമുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു


