തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന് ആരോപിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഇന്ന് കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യചങ്ങല തീർക്കും.
വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന മനുഷ്യചങ്ങലയ്ക്കു മുന്നോടിയായി 4.30ന് ട്രയല്‍ നടത്തും. മന്ത്രി മുഹമ്മദ് റിയാസ് കാസർഗോഡ് ചങ്ങലയുടെ ആദ്യ കണ്ണിയാകും. രാജ്ഭവന് മുന്നില്‍ എല്‍ഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ അവസാന കണ്ണിയാകും.
രാജ്ഭവനു മുന്നിലെ പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരത്ത് ഒരു ലക്ഷം പേർ കണ്ണികളാകുമെന്ന് ഡിവൈഎഫ്ഐ ഭാരവാഹികള്‍ പറഞ്ഞു.


