കൊവിഡ് രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്. കൊവിഡ് തുടങ്ങും മുമ്പ് അടച്ചുപൂട്ടുകയെന്ന സമീപനം സര്‍ക്കാരിനില്ലെന്നും ശാസ്ത്രീയമായ സമീപനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കിയ വിവാദ ഉത്തരവിനെക്കുറിച്ച് റവന്യുമന്ത്രി കെ. രാജന് ഇന്ന് പ്രതികരിക്കും. മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് മന്ത്രി കെ. രാജന് പറഞ്ഞു. എം.എം. മണി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് വിശദീകരണം.
എന്നാല്‍ എം എം മണിക്ക് മറുപടിയുമായി റവന്യു മന്ത്രി തന്നെ രംഗത്തെത്തി. രവീന്ദ്രന് പട്ടയം റദ്ദാക്കുന്നതില്‍ തെറ്റായ വ്യാഖ്യാനം വേണ്ടെന്ന് മന്ത്രി പറഞ്ഞു. കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തില്‍ പ്രതികരണം വേണ്ടെന്നും പട്ടയം റദ്ദാക്കുന്നതില്‍ വിശദമായ പ്രതികരണം ഇന്ന് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
രവീന്ദ്രന് പട്ടയത്തില്‍ ഒഴുപ്പിക്കേണ്ടത് വന്‍കിടക്കാരെയാണ്. റദ്ദാക്കുന്നത് 530 ലേറെ പട്ടയങ്ങളാണ്. കുറഞ്ഞ ഭൂമി കിട്ടിയവര്‍ കൂടുതല്‍ നിലയില്‍ റിസോര്‍ട്ടുകള്‍ നിര്‍മിച്ചു. സിപിഐയുടെയും സിപിഐഎമ്മിന്റേയും ഓഫീസുകളും കെട്ടിപ്പൊക്കിയത് ഇത്തരം ഭൂമിയിലാണ്. മൂന്നാര്‍ ദൗത്യകാലത്ത് വിവാദമായപ്പോള്‍ പട്ടയം റദ്ദാക്കാന്‍ സിപിഐ ആവശ്യപ്പെട്ടു.
സിപിഐഎം ഓഫീസിന്റെ പട്ടയം എം എം മണിയുടെ പേരിലാണ്. വി എസ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍ ദൗത്യം വഴിമുട്ടിയത് രവീന്ദ്രന് പട്ടയ വിവാദത്തെ തുടര്‍ന്നാണ്.


