ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയും പോലീസ് കസ്റ്റഡിയില്‍. ഡല്‍ഹി പോലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
പൗരത്വ ബില്ലിനെതിരെ മണ്ഡി ഹൗസ് മുതല്‍ ജന്തര്‍ മന്ദിര്‍ വരെ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചിരുന്നു. എന്നാല്‍ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചതോടെ മണ്ഡി ഹൗസില്‍ നേതാക്കള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതോടെയാണ് യെച്ചൂരിയെയും രാജയെയും അറസ്റ്റു ചെയ്തു നീക്കിയത്. പ്രതിഷേധവുമായി മണ്ഡി ഹൗസിലെത്തിയ മുതിര്‍ന്ന ഇടതു നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ആനി രാജ തുടങ്ങിയവരെയും പോലീസ് തടഞ്ഞു.
Share on facebook
Share on google
Share on twitter
Share on linkedin

