തിരുവനന്തപുരം: എം.പാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ച് ഇന്ന് തുടങ്ങും. ആലപ്പുഴയില്‍ നിന്നും തുടങ്ങുന്ന ലോംഗ് മാര്‍ച്ച് 24ന് തിരുവനന്തപുരത്ത് സമാപിക്കും. അതേസമയം കെ.എസ്.ആര്.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട എം.പാനല്‍ ജീവനക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും. ജനുവരി രണ്ടാം തിയതി സുപ്രിം കോടതിയെ സമീപിക്കാനാണ് തീരുമാനം.
കാലാകാലങ്ങളില്‍ ഭരിച്ച സര്‍ക്കാരുകളും കെ.എസ്.ആര്.ടി.സി മാനേജ്മെന്റുമാണ് തങ്ങളെ പെരുവഴിയിലാക്കിയതെന്നാണ് എം.പാനല്‍ ജീവനക്കാരുടെ നിലപാട്. സുപ്രിം കോടതിയെ സമീപിക്കാന്‍ തയ്യറാകാത്ത കെ.എസ്.ആര്.ടി.സി മാനേജ്മെന്റിനും സംസ്ഥാന സര്‍ക്കാറിനും എതിരെ ഇന്ന് വൈകുന്നേരം ആലപ്പുഴയില്‍നിന്നും ലോംഗ് മാര്‍ച്ച് നടത്തും. മുവായിരത്തിലധികം എം പാനല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി ശക്തമായ സമരം നടത്താനാണ് എംപാനല്‍ കൂട്ടായ്മയുടെ തീരുമാനം.


