മന്ത്രി ഷൈലജ ടീച്ചറെ കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കോവിഡ് റാണി, നിപ രാജകുമാരി പദവികള്‍ക്കാണ് ആരോഗ്യ മന്ത്രിയുടെ ശ്രമമെന്ന്് മുല്ലപ്പള്ളി പറഞ്ഞു. നിപാ കാലത്ത് ആരോഗ്യമന്ത്രി കോഴിക്കോട് വന്നുപോയത് ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെ പോലെയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് മുല്ലപ്പള്ളി വിമര്‍ശിച്ചു.
ആരോഗ്യമന്ത്രി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ നടത്തുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് വിമര്‍ശിച്ചു. നിപ പ്രതിരോധിച്ചതിന്റെ അനുമോദനം ആത്മാര്‍ഥമായ സേവനം നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ടതാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രി കള്ളം പറയുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത്. പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്.