കോഴിക്കോട്: കേരള രാഷ്ട്രീയത്തില്‍ ശശി തരൂര്‍ സജീവമാകുന്നതിനെ സ്വാഗതം ചെയ്ത് കെ മുരളീധരന്. താഴെ തട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ ശശി തരൂരിനിത് സഹായകരമാകുമെന്ന് മുരളീധരന് പറഞ്ഞു. ശശി തരൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതില്‍ മാത്രമേ തനിക്ക് എതിര്‍പ്പുണ്ടായിരുന്നുള്ളൂ. കേരളത്തില്‍ അദ്ദേഹം സജീവമാകുന്നത് നല്ല കാര്യമാണെന്നും മുരളിധരന് കൂട്ടിച്ചേര്‍ത്തു.
20 ന് കേരളത്തിലെത്തുന്ന ശശി തരൂര്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധ പരിപാടികളിലും പങ്കെടുക്കും. 22ന് തരൂര്‍ പാണക്കാട് തങ്ങളെയും സന്ദര്‍ശിക്കും. സുധാകരനും, ശശി തരൂരും, എം കെ രാഘവനടക്കമുള്ളവര്‍ ഒന്നിച്ച് നില്ക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. സ്വന്തം നാടായ കേരളത്തില്‍ സജീവമാകുന്നതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളൂ എന്നായിരുന്നു ഇക്കാര്യത്തിലുള്ള തരൂരിന്റെ പ്രതികരണം. സുധാകരന്റെ വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് തരൂരിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.