ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രിസ്ഥാനത്തുനിന്ന് കിരണ്‍ റിജിജുവിനെ മാറ്റി കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി. അര്ജുന് റാം മേഖ്വാളിനാണ് നിയമവകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. റിജിജുവിന് താരതമ്യേന അപ്രധാനമായ എര്‍ത്ത് സയന്‍സ് വകുപ്പാണ് പകരം നല്‍കിയിരിക്കുന്നത്.
മന്ത്രിസഭയില്‍ അഴിച്ചുപണിയില്ലാതെ റിജിജുവിനെ മാത്രം പെട്ടെന്ന് നിയമമന്ത്രാലയത്തില് നിന്ന് മാറ്റാന്‍ കാരണമെന്തെന്ന് വ്യക്തമല്ല. സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെയും കൊളിജീയം രീതിക്കെതിരെയും തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ റിജിജു ഉന്നയിച്ചിരുന്നു.
2021 ജൂലായ് എട്ടിനാണ് കേന്ദ്ര നിയമമന്ത്രിയായി കിരണ്‍ റിജിജു സ്ഥാനമേല്‍ക്കുന്നത്. അതിനു മുന്‍പ്, 2019 മുതല്‍ അദ്ദേഹം യുവജനകാര്യ സഹമന്ത്രിയായിരുന്നു.