തൊടുപുഴ: ജോയ്സ് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ ജില്ലയിലെ രണ്ടു കര്‍ഷക മരണമെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് പി ജെ ജോസഫ്. എം.എല്‍.എ തൊടുപുഴയില്‍ യു ഡി എഫ് ജില്ലാ നേതൃ യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് വിരുദ്ധര്‍ എഴുതി തള്ളാന്‍ നോക്കിയ രാഹുല്‍ ഗാന്ധി ഇന്ന് മോദിയുടെ ശക്തനായ എതിരാളിയും ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രിയുമായി മാറുന്ന അത്ഭുത കാഴ്ചയാണ് രാജ്യം വീക്ഷിക്കുന്നത്.
ഇടുക്കിയില്‍ വാഗ്ദാനലംഘനങ്ങളുടെ ശവ പറമ്പായി കാര്‍ഷിക മേഖല മാറിയെന്നും ഇതിന്റെ ഉത്തരം ഇടതു മുന്നണിയെയും ഇടുക്കി എം പി യെയും കൊണ്ട് ജനങ്ങള്‍ മറുപടി പറയിപ്പിക്കാന്‍ പോകുന്ന ഇലക്ഷന് ആണ് ആസന്നമായിരിക്കുന്നതെന്നും ജോസഫ് പറഞ്ഞു.
തൊടുപുഴയില്‍ നടക്കുന്ന എം എല്‍ എ ഫണ്ട് ഉപയോഗിച്ച് ഉള്ള നിര്‍മാണ പദ്ധതി പോലും ഇദ്ദേഹം അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നു, ശബരി പാതക്ക് വേണ്ടി ജാഥ നടത്തി ജനങ്ങളെ കബളിപ്പിച്ച ജോയ്സ് ഇപ്പോള്‍ കര്‍ഷകനെയും വഞ്ചിച്ചു, മൊറൊട്ടോറിയം കൊണ്ട് കര്ഷകന് എന്താ നേട്ടം എന്ന് ജോയ്സ് വ്യക്തമാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. ഡീന്‍ കുര്യാക്കോസിന്റെ വിജയം കണ്ടേ തനിക്കു ഇനി വിശ്രമം ഉള്ളു എന്നും പി ജെ ജോസഫ് പ്രസ്താവിച്ചു