മൂവാറ്റുപുഴ: സി പി ഐ മേഖല ലീഡേഴ്സ് ക്യാമ്പ് ഞാറാഴ്ച രാവിലെ 9.30 മുതല്‍ മൂവാറ്റുപുഴ മാറാടി വജ്ര ഓഡിറ്റോറിയത്തില്‍ നടക്കും. പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള പഠന ക്യാമ്പുകളുടെ ഭാഗമായിട്ടാണ് മൂവാറ്റുപുഴ, കോതമംഗലം, പിറവം മണ്ഡലങ്ങളിലെ ബ്രാഞ്ച് സെക്രട്ടറിമാര്‍, ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍, ലോക്കല്‍ സെക്രട്ടറിമാര്‍, മണ്ഡലം ജില്ലാ കമ്മറ്റി അംഗങ്ങള്‍, എന്നിവര്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന് മൊകേരി നിര്‍വ്വഹിക്കും.

