കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിനെ ക്ലീന്‍ ചിറ്റ് നല്കി ദില്ലി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കാണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസിനെ ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു.
ഡല്‍ഹിയില്‍ ഓക്സിജന്‍ പൂഴ്ത്തി വയ്ക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് പൊലീസ് വ്യക്തമാക്കി. മരുന്നും ഓക്സിജനും പണം ഈടാക്കാതെ നല്കി ആളുകളെ സഹായിക്കുകയായിരുന്നു ശ്രീനിവാസ് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേ സമയം മരുന്ന് പൂഴ്ത്തിവയ്ക്കുന്നു എന്ന പരാതിയില്‍ ബിജെപി എംപി ഗൗതം ഗംഭീറിനും പോലീസ് ക്ലീന്‍ ചിറ്റ് നല്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ മരുന്ന് ഓക്സിജന്‍ എന്നി പൂഴ്ത്തി വെക്കുന്നു എന്ന പരാതിയിലാണ് അന്വേഷണം നടത്തിയത് എന്നാണ് ദില്ലി ക്രൈംബ്രാഞ്ച് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. ചികില്‍സയിലുള്ളവരുടെ എണ്ണം 36 ലക്ഷത്തില്‍ താഴെയെത്തി. 24 മണിക്കൂറില്‍ 2,81,386 രോഗബാധ സ്ഥിരീകരിച്ചു. 4106 പേര് മരിച്ചതായും ഔദ്യോഗിക കണക്കുകള്‍.


