കോമ്പയാര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് രാവിലെ 8.30ന് കോമ്പയാറില്‍ തുടക്കമായി. ഗാഡ്ഗില്‍ – കസ്തൂരി രംഗന് റിപ്പോര്‍ട്ടുകളെ ഇടുക്കി ജനതയ്ക്കൊപ്പം നിന്നാണ് എം.പി എന്ന പദവി ഉപയോഗിച്ച് നേരിട്ടതെന്ന് ജോയ്സ് ജോര്‍ജ് പറഞ്ഞു. സിപിഐ (എം) ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി എന്‍ മോഹനന് പര്യടനം ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ്സ് (എം) മണ്ഡലം സെക്രട്ടറി വര്‍ഗീസ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബൂത്ത് സെക്രട്ടറി തോമസ് വര്‍ഗീസ് സ്വാഗതം പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളായ വികെ ധനപാല്‍, കെ എസ് മോഹനന്, കെ ആര് സോദരന്, ടി എം ജോണ്‍, രമേഷ് കൃഷ്ണന്, എന്‍ കെ ഗോപിനാഥന്, വി സി അനില്‍, കെ ജി ഓമനക്കുട്ടന്, സി കെ കൃഷ്ണന്, തമ്പി സുകുമാരന്‍, സുരേഷ് പള്ളിയാടി, പി എം ആന്റണി, അജീഷ് മുതുകുന്നേല്‍, ജിന്സണ് വര്‍ക്കി, സിബി കിഴക്കേമുറി, രാജു ഇല്ലത്ത്, സിബി മൂലേപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
പുഷ്പകണ്ടം, വെസ്റ്റ് പാറ, ബാലന്‍പിള്ള സിറ്റി എന്നിവിടങ്ങളില്‍ മികച്ച സ്വീകരണം ഏറ്റുവാങ്ങി പര്യടനം പുരോഗമിക്കുകയാണ്. വൈകിട്ട് 7.30 ന് തൂക്കുപാലത്ത് ഇന്നത്തെ ഉടുമ്പന്‍ചോല മണ്ഡലപര്യടനം സമാപിക്കും. സമാപന സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാര്‍ ഉദ്ഘാടനം ചെയ്യും.


