പത്തനംതിട്ട: കേരള കോണ്‍ഗ്രസ് ജോസഫ് പത്തനംതിട്ട ജില്ല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിക്ടര്‍ ടി തോമസ് രാജിവെച്ചു. നിലവില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാനായിരുന്ന വിക്ടര്‍ ടി തോമസ്. ബിജെപിയില്‍ ചേരും.
സെറിഫെഡ് മുന്‍ ചെയര്‍മാനായിരുന്നു. തിരുവല്ല നിയോജക മണ്ഡലത്തില്‍ രണ്ട് തവണ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിക്ടറിന് ജയിക്കാനായില്ല. കഴിഞ്ഞ തവണയും തിരുവല്ല സീറ്റിന് തനിക്ക് അര്‍ഹതയുണ്ടെന്ന് വിക്ടര്‍ ടി തോമസ് വാദിച്ചിരുന്നുവെങ്കിലും സീറ്റ് അനുവദിച്ചിരുന്നില്ല. അതിനെ തുടര്‍ന്ന് തര്‍ക്കം രൂപപ്പെട്ടിരുന്നു.
കെഎസ്സി(എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് വിക്ടര്‍ തോമസ്.
മാണിയുടെ മരണശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വിക്ടര്‍ ടി. തോമസ് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷഠിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ നേട്ടങ്ങള്‍ക്കായി ഒരു പാട് അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി. കോഴഞ്ചേരിയില്‍ വിക്ടര്‍ പഞ്ചായത്ത് പ്രസിഡന്റായത് ബിജെപിയുടെ പിന്തുണയോടെയായിരുന്നു. പിന്നീട് നിരവധി പഞ്ചായത്തുകളില്‍ കേരളാ കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ടുണ്ടായിരുന്നു


