തിരുവനന്തപുരം: രാഹുലിന്റെ ഇടത് പ്രശംസയില്‍ ആശയകുഴപ്പമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മത്സരം നടക്കുന്നത് രാജ്യത്തെ ഭരണ മാറ്റത്തിനാണ്, അല്ലാതെ സംസ്ഥാന ഭരണ മാറ്റത്തിനല്ലെന്നും എ കെ ആന്റണി വ്യക്തമാക്കി.

ദേശീയ തലത്തില്‍ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിനെ വിമര്‍ശിക്കും. സംസ്ഥാനത്താകെ രാഹുല്‍ തരംഗമാണ്. 1977ന് സമാന സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. ശബരിമല ഗുണം ചെയ്യുക കോണ്‍ഗ്രസിനാണെന്നും എ കെ ആന്റണി വ്യക്തമാക്കി.


