മൂവാറ്റുപുഴ: എസ്എഫ്ഐ മൂവാറ്റുപുഴ ഏരിയ സമ്മേളനം തുടങ്ങി. ഇതോടനുബന്ധിച്ച് നഗരത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. എസ്തോസ് ഭവന് മുന്നില്‍ നിന്ന് തുടങ്ങിയ പ്രകടനം .നെഹൃ പാര്‍ക്കില്‍ സമാപിച്ചു.തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഹക്കീം കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു, സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന്, സിപിഐ എം മണ്ഡലം സെക്രട്ടറി ഷാജി മുഹമ്മദ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി അര്ജുന് ബാബു, ജില്ലാ വൈസ് പ്രസിഡന്റ് വിജയ് കെ ബേബി,ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍ എസ് ഭാഗ്യലക്ഷ്മി, എസ്എഫ്ഐ ഏരിയ സെക്രട്ടറി അഖില്‍ പ്രകാശ്,ഏരിയ ജോയിന്റ് സെക്രട്ടറി അദ്വൈത ദിലീപ് എന്നിവര്‍ സംസാരിച്ചു. ശനി രാവിലെ 10ന് മൂവാറ്റുപുഴ ക്വീന്‍സ് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം ചേരും. കേന്ദ്ര കമ്മിറ്റി അംഗം ഇ അഫ്സല് ഉദ്ഘാടനം ചെയ്യും. വില്ലേജ് കമ്മിറ്റികളില്‍ നിന്ന് 130 പ്രതിനിധികള്‍ പങ്കെടുക്കും.


