മൂവാറ്റുപുഴ: കേരളം കണ്ടശക്തനായ ഭരണാധികാരിയായിരുന്നു ടി.എം.ജേക്കബ് എന്ന് പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഭരണപരിശ്കാരങ്ങള് എന്നും കേരള ജനത ഓര്‍മ്മയില്‍ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടി.എം.ജേക്കബ് നടപ്പിലാക്കിയ വിദ്യാഭ്യാസ രംഗത്തെ പരിശ്കാരങ്ങളും, പാവങ്ങള്‍ക്ക് ഒരു രൂപ നിരക്കില്‍ അരിയും, സാംസ്കാരിക നയം, ജല നയം, ഭാഗ ഉടമ്പടിയ്ക്ക് ഫീസ് ഒഴിവാക്കിയത് അടക്കം നിരവധി പരിശ്കാരങ്ങള്‍ ടി.എം. ജേക്കബിന്റെ സംഭാവനകള്‍ ആണന്നും ജോണി നെല്ലൂര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ജേക്കബ് എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച ടി.എം. ജേക്കബിന്റെ 69-ാം ജന്മദിനാചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നത അധികാര സമിതി അംഗങ്ങളായ ടോമി പാലമല, സുനില്‍ ഇടപ്പലക്കാട്ട്, ജോഷി.കെ. പോള്‍, ജില്ലാ സെക്രട്ടറിമാരായ ആന്റണി പാലക്കുഴി, രാജു തുരുത്തേല്‍, എം.എ.ഷാജി, നിയോജക മണ്ഡലം പ്രസിഡന്റ് ബിനോയി താണികുന്നേല്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മന്‍സൂര്‍, നിയോജക മണ്ഡലം സെക്രട്ടറി അജാസ് പായിപ്ര, കര്‍ഷക യൂണിയന് നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച് റഷീദ് എന്നിവര്‍ സംസാരിച്ചു. ജന്മദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ അനാധാലയങ്ങളില്‍ അരി, വസ്ത്രങ്ങള്‍, ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു.