കെ. ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സര്‍ക്കാര്‍ റിട്ട് ഹര്‍ജി നല്‍കില്ല. കെ.ടി ജലീല്‍ രാജിവച്ച സാഹചര്യത്തിലാണ് ഹര്‍ജി നല്‍കേണ്ടതില്ലെന്ന തീരുമാനം. സര്‍ക്കാരിന് നേരിട്ട് ഹര്‍ജി നല്‍കാമെന്ന് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ചിരുന്നു.
ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാല്‍ സര്‍ക്കാറിന് തുടര്‍ നടപടി സ്വീകരിക്കാമെന്നുമാണ് എ.ജി നിയമോപദേശം നല്‍കിയത്. ജലീലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് റിട്ട് ഹര്‍ജി നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം.
ബന്ധു നിയമന ആരോപണത്തില്‍ കെ. ടി ജലീല്‍ കുറ്റക്കാരനാണെന്നും മന്ത്രിയായി തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത ഉത്തരവിട്ടിരുന്നു. ന്യൂനപക്ഷവികസന കോര്പ്പറേഷന് ജനറല്‍ മാനേജറായി ജലീലിന്റെ ബന്ധു കെ. ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍.


