മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ ഇ ടി മുഹമ്മദ് ബഷീര്‍ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്. പൊന്നാനി പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസാണ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്. പി കെ കുഞ്ഞാലിക്കുട്ടിയോ അതു പോലെയുള്ള നേതാക്കളോ വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
യുഡിഎഫിന്റെ സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കാൻ ചില ഘടകകക്ഷികൾ ശ്രമിക്കുന്നുവെന്നും പ്രമേയത്തില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം ജയറല്‍ സെക്രട്ടറി ഷെബീറാണ് പ്രമേയം അവതരിപ്പിച്ചത്.