തിരുവനന്തപുരം: പി കെ ശശിയെ പിന്തുണച്ച് സിപിഎം അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത്. പരാതിക്കാരിയുടെ വാദങ്ങള്‍ പാര്‍ട്ടി തള്ളി. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വച്ച് മോശമായി പെരുമാറിയിട്ടില്ലെന്നും അപമര്യാദയായി പെരുമാറിയതിന് ദൃക് സാക്ഷികളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ ശശി അപമര്യാദയായി പെരുമാറുമെന്ന് കരുതാനാകില്ല. ശശിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. ശശി പണം നല്‍കിയതില്‍ തെറ്റില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പരാതിക്കാരിയെ ഓഫീസില്‍ വിളിച്ചത് റെഡ് വോളന്റിയര്‍ മാര്‍ച്ചിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. ഇതില്‍ അസ്വാഭാവികതയില്ല. ശശി യുവതിക്ക് 5000 രൂപ നല്‍കിയതില്‍ തെറ്റില്ല. യുവതിയുടെ വിശദീകരണത്തില്‍ പൊരുത്തക്കേടെന്നും പാര്‍ട്ടി കണ്ടെത്തി. പരാതി സ്വമേധയാ നല്‍കിയതെന്ന് കരുതാനാകില്ല. ഇക്കാര്യങ്ങള്‍ കേന്ദ്ര കമ്മിറ്റിയുടെ സഹായത്തോടെ ജില്ലാ കമ്മിറ്റി പരിശോധിക്കണം. ജില്ലാ സമ്മേളന സമയത്ത് പെണ്‍കുട്ടി ഉത്സാഹവതിയായി കാണപ്പെട്ടു. ഗൂഡാലോചനയെന്ന് പല നേതാക്കളും മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


