ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ടെന്നാണ് യു.ഡി.എഫ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ‘എന്താണ് സര്‍ക്കാറിന് പറയാനുള്ളതെന്ന് കേള്‍ക്കട്ടെ. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും എന്ത് പുതിയ നിര്ദേശമാണുണ്ടാവുന്നതെന്ന് അറിയട്ടേ. ഞങ്ങളുടെ നേരത്തെയുള്ള നിലപാടില്‍ ഒരു മാറ്റവുമില്ല. യുവതികളെ അവിടെ പ്രവേശിപ്പിക്കുന്ന നടപടിയോട് ഞങ്ങള്‍ക്കൊരു യോജിപ്പുമില്ല എന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് ഞങ്ങള്‍ നേരത്തെ പറഞ്ഞത്. ‘ ചെന്നിത്തല പറഞ്ഞു.