മന്ത്രി ഇപി ജയരാജന്റെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ സംഘര്‍ഷമായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ടും ലോക്കര്‍ വിവാദത്തിലും ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇ പി ജയരാജനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. കഴിഞ്ഞ ദിവസം ഇപി ജയരാജന്റെ മട്ടന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
അതേസമയം മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാലക്കാട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ആലപ്പുഴയില്‍ എംഎസ്എഫ് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.


