തിരുവനന്തപുരം: കേരളത്തില്‍ ഇടത് -വലത് മുന്നണികള്‍ പരസ്പരം പോരാടിക്കുന്നത് പോലെ അഭിനയിക്കുന്നുവെന്നും ദില്ലിയില്‍ ഇവര്‍ വളരെ സൗഹൃദത്തിലാണെന്നും കുറ്റപ്പെടുത്തി പ്രധനമന്ത്രി നരേന്ദ്രമോദി. കാട്ടാകടയില് നടന്ന തിരഞ്ഞെടപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ രണ്ട് മുന്നണിയായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കേരളത്തിന് പുറത്ത് ഇവര്‍ ഒറ്റക്കെട്ടായി മത്സരിക്കുകയാണ്. മാറി മാറി ഭരിച്ചിട്ടും എല്‍ഡിഎഫിനും യുഡിഎഫിനും വികസനം പറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല. റോഡ് ഷോയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തതിന് ശേഷമായിരുന്നു പ്രധാനമന്ത്രി വേദിയിലെത്തിയത്.
പത്മനാഭ സ്വാമിയുടെ മണ്ണില്‍ വന്നത് സന്തോഷമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മോദിയുടെ ഗ്യാരണ്ടി എന്ന് ആവര്‍ത്തിച്ച്, ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു പ്രസംഗം. ബിജെപിയുടെ പ്രകടന പത്രിക എന്നാല്‍ മോദിയുടെ ഗ്യാരണ്ടിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തില്‍ വികസനം കൊണ്ടുവരുമെന്നും മോദിപറഞ്ഞു. കോണ്‍ഗ്രസിന്റേയും ഇടതിന്റേയും വിശ്വാസം തകര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ഇരുമുന്നണികളും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.