തിരുവനന്തപുരം: പെരുന്നാളിന് മുസ്ലിം വീടുകളില്‍ വ്യാപക സന്ദര്‍ശനം വേണ്ടെന്ന് ബിജെപി തീരുമാനം. പകരം മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ മുസ്ലിംങ്ങളിലേക്ക് എത്തിക്കും. മുസ്ലിം സമുദായത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും ദുര്‍ബലരേയും ചേര്‍ത്തുപിടിക്കാനും ശ്രമം തുടരുമെന്ന് നേതാക്കള്‍ പറയുന്നു.
പെരുന്നാള്‍ ദിനത്തില്‍ മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കാനും സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രകാശ് ജാവദേക്കര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഹൈദരാബാദില്‍ നടന്ന ദേശീയനിര്‍വാഹക സമിതിയോഗത്തിലാണ് മതന്യൂനപക്ഷങ്ങളെ ഒപ്പംനിര്‍ത്തണമെന്ന ആവശ്യം ശക്തമായത്. തുടര്‍ന്നാണ് ക്രൈസ്തവരുടെയും മുസ്ലിംങ്ങളുടെയും വീടുകളിലെത്താന്‍ തീരുമാനിച്ചത്.
ഈസ്റ്ററിന് ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കാനുളള തീരുമാനം വിജയിച്ചുവെന്നാണ് ബിജെപിയുടെ വിശ്വാസം. എന്നാല്‍ ഇങ്ങനെയൊരു മുന്നേറ്റം പെരുന്നാള്‍ സന്ദര്‍ശനത്തിലൂടെ കഴിയില്ലെന്നാണ് വിലയിരുത്തല്‍. മുത്വലാഖ് നിരോധനത്തിലൂടെ മുസ്ലിം വനിതകളില്‍ വലിയ സ്വാധീനം ഉണ്ടാക്കാനായെന്നും വ്യാപാരിസമൂഹവും അവരുടെ അനുഭാവനിലപാട് വിശദീകരിച്ചിട്ടുണ്ടെന്നും ബിജെപി അവകാശപ്പെടുന്നു.


