ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെയെന്നും മോദി ആശംസിച്ചു. ബിജെപിക്ക് വോട്ട് ചെയ്ത ആളുകള്‍ക്കും നരേന്ദ്ര മോദി നന്ദി പറഞ്ഞു. പാര്‍ട്ടി നേതാക്കളുടെ കഠിനാധ്വാനത്തേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് മോദിയുടെ പ്രതികരണം. ‘കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭിനന്ദനങ്ങള്‍. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. ബിജെപിയെ പിന്തുണച്ച എല്ലാവര്ക്കും ഞാന്‍ നന്ദി പറയുന്നു. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ ഞങ്ങള്‍ കര്‍ണാടകയെ സേവിക്കും’, നരേന്ദ്ര മോദി പറഞ്ഞു.