പെരുമ്പാവൂർ : ഒക്കൽ പഞ്ചായത്തിലെ ചേലാമറ്റത്തും വെങ്ങോല പഞ്ചായത്തിലെ മേപ്രത്തുപടിയിലും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പ്രചരണം നടത്തി. രാവിലെ 8 മണി മുതൽ ചേലാമറ്റം അമ്പലവും ക്ഷേത്ര കടവും ബലിതറകളും സന്ദർശിച്ചു. ശിവരാത്രി വാവ് ബലിയോടനുബന്ധിച്ചുള്ള ബലിത്തറകൾ സന്ദർശിച്ചു ഭക്ത ജനങ്ങളുമായി ആശയ വിനിമയം നടത്തി. പോലീസ്, ഫയർ ഫോഴ്സ് എന്നിവരോട് സജ്ജീകരണങ്ങൾ ചോദിച്ചറിഞ്ഞ എൽദോസ് കുന്നപ്പിള്ളിയോടൊപ്പം ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളിയും ഉണ്ടായിരുന്നു.
തുടർന്ന് വെങ്ങോല പഞ്ചായത്തിലെ മേപ്രത്തുപടിയിൽ വിവിധ ഭവനങ്ങൾ സന്ദർശിച്ചും ഹൈകൗണ്ട് പൈപ്പ് കമ്പനിയിൽ എത്തി തൊഴിലാളികളോടും വോട്ട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസത്തെ കാറ്റിൽ നശിച്ച മേപ്രത്തുപടി കവളക്കൽ തോമസിന്റെ വാഴത്തോട്ടം എൽദോസ് കുന്നപ്പിള്ളി സന്ദർശിച്ചു. ഇവിടെ 320 വാഴകൾ നശിച്ചു. ചാലക്കുടി എം. പി ബെന്നി ബെഹന്നാന്റെ ജ്യേഷ്ട സഹോദരൻമാരായ കെ.ടി സണ്ണിയുടെയും കെ. ടി ബോസിന്റെയും ഭവനങ്ങൾ സന്ദർശിച്ചു അനുഗ്രഹം തേടി. വൈകുന്നേരം വേങ്ങൂർ ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും വിരമിച്ച ബെന്നി തുരുത്തിയിലിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ശേഷം പാർട്ടി ആസ്ഥാനമായ ഇന്ദിര ഭവനിൽ എത്തി നേതാക്കളും പ്രവർത്തകരുമായി ആശയ വിനിമയം നടത്തി.
മേപ്രത്തുപടിയിൽ മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ടി.എം കുര്യക്കോസ്, കെ.എൻ സുകുമാരൻ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ രാജു മാത്താറ, അലി മൊയ്തീൻ, എൽദോ മോസ്സസ്, എം. പി സതീശൻ, മണ്ഡലം ഭാരവാഹികളായ ഖിൽജി കൂളിയാട്ട്, തോമസ് സി. വി, സുനിൽ കെ. ജെ എന്നിവർ കൂടെയുണ്ടായിരുന്നു.

