കൊച്ചി: വിവാദ പ്രസംഗത്തിന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും . ഹര്‍ജിയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും. അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഇന്ന് വരെ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നിലനില്‍ക്കാത്ത കേസാണ് തനിക്കെതിരെ ഉള്ളതെന്നാണ് ശ്രീധരന്‍പിള്ളയുടെ വാദം.ശബരിമല നട അടക്കുന്നത് സംബന്ധിച്ച് തന്ത്രി തന്നെ വിളിച്ച് ഉപദേശം തേടിയിരുന്നുവെന്ന പ്രസംഗമാണ് കേസിനാധാരം . വിഷയത്തില്‍ ശ്രീധരന് പിള്ള പല തവണ നിലപാട് മാറ്റിയത് കോടതിയില്‍ തിരിച്ചടിയാകുമെന്നാണ്സൂചന.