പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്ത ക്രൈംബ്രാഞ്ച് നടപടിയില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ഹൈക്കോടതിയെ സമീപിക്കും. പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കാനുള്ള നിയമനടപടിയെ കുറിച്ച് നിയമ വിദഗ്ധരുമായി അദ്ദേഹം കൂടിയാലോചന തുടങ്ങി. കേസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സുധാകരന് നോട്ടിസ് നല്‍കിയിരുന്നു.
എഫ്.ഐ.ആറിന്റെ പകര്‍പ്പ് അന്വേഷണസംഘത്തോട് സുധാകരന് ആവശ്യപ്പെടും. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പരാതിക്കാര്‍ മുഖ്യമന്ത്രിക്കുള്‍പ്പടെ ആദ്യം നല്കിയ പരാതിയില്‍ സുധാകരന്റെ പേരുണ്ടായിരുന്നില്ലെന്നും പ്രതി ചേര്ക്കപ്പെട്ടത്തില് ഉന്നത ഗൂഢാലോചനയുണ്ടെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.


