തിരുവനന്തപുരം: ബിജെപിയുടെ കെണിയില്‍ ക്രൈസ്തവ സമൂഹം വീഴുമെന്ന് ബിജെപി തെറ്റിദ്ധരിക്കേണ്ടന്ന് രമേശ് ചെന്നിതല. ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആകര്‍ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുമ്പൊന്നും ഈസ്റ്റര്‍ കാലത്ത് ബിജെപി അരമനകളില്‍ പോയിട്ടില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ നീക്കം. ഏതെങ്കിലും വഴി തുറക്കുമോ എന്നാണ് അവര്‍ ആലോചിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന് ഇത് മനസിലാക്കാന്‍ കഴിയും. ഏത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ബിജെപിയെ പിന്തുണയ്ക്കാനാകില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ ലോകായുക്ത നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു. ആര് എസ് ശശികുമാര്‍ ഒരു പൊതുപ്രവര്‍ത്തകനാണ്. അദ്ദേഹത്തെ പേപ്പട്ടി എന്ന് വിളിച്ചത് പ്രതിഷേധാര്‍ഹമാണ്. ലോകായുക്ത പരാമര്‍ശം പിന്‍വലിക്കണം. അഴിമതി തടയാനാണ് ലോകായുക്ത, അഴിമതിയെ പിന്തുണയ്ക്കാന്‍ അല്ല. മുഖ്യമന്ത്രി കേസില്‍ പെടും എന്നുള്ളതിനാലാണ് നീട്ടിക്കൊണ്ടുപോയതെന്നും ചെന്നിത്തല ആരോപിച്ചു. വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.