ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗാന്ധിമാരും വാദ്രമാരും അഴിമതിയുടെ ‘ഫാമിലി പാക്കേജ്’ ആണെന്ന് സ്മൃതി ഇറാനി. ചില മാധ്യമ വാര്‍ത്തകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുലിനെതിരെ സ്മൃതിയുടെ കടന്നാക്രമണം.
റോബര്‍ട്ട് വാദ്ര ഭൂമി കുംഭകോണത്തിെന്റ ഒരു ഭാഗം മാത്രമാണെന്നും പിടിച്ചെടുത്ത രേഖകള്‍ ഇതാണ് തെളിയിക്കുന്നതതെന്നും സ്മൃതി ഇറാനി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രാഹുല്‍ഗാന്ധിയും ആയുധ ഇടപാടുകാരന് സഞ്ജയ് ഭണ്ഡാരിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. അഴിമതിയുടെ യഥാര്‍ഥ മുഖമാണ് രാഹുല്‍ഗാന്ധിയുടേത്. ഇക്കാര്യങ്ങള്‍ രാഹുല്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് വിശദീകരിക്കണമെന്നും സഞ്ജയ് ഭണ്ഡാരിയുമായുള്ള ബന്ധത്തെ കുറിച്ച് വ്യക്തമാക്കണമെന്നും സ്മൃതി പറഞ്ഞു.
കോണ്‍ഗ്രസ് കഴിഞ്ഞ 70 വര്‍ഷത്തോളമായി അഴിമതി മാത്രമാണ് രാജ്യത്തിന് നല്‍കിയത്. ഗാന്ധി-വാദ്ര കുടുംബം രാജ്യത്തെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.