ബിദര്‍(കര്‍ണാടക): രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പിന്നാലെ വിശദീകരണവുമായി കര്‍ണാടക ബിദറിലെ ഷഹീന് സ്കൂള്‍ അധികൃതര്‍. അങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന രീതിയിലുള്ള ഒരു നാടകം സ്കൂളില്‍ അവതരിപ്പിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ പബ്ലിക് ഇന്സ്ട്രക്ഷന് നല്കിയ വിശദീകരണത്തില്‍ സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. അത്തരത്തിലുള്ള കലാപരിപാടി പ്രൈമറി സ്കൂളിലോ ഹൈസ്കൂളിലോ നടന്നിട്ടില്ല. പ്രധാനമന്ത്രിയോട് ഞങ്ങള്‍ക്ക് ബഹുമാനമാണെന്നും സ്കൂള്‍ അധികൃതരുടെ മറുപടി വിശദമാക്കുന്നു. വിഷയത്തില്‍ ഷഹീന് സ്കൂള്‍ അധികൃതര്‍ക്ക് രണ്ട് നോട്ടീസാണ് അയച്ചിട്ടുള്ളത്.
സ്കൂള്‍ അധികൃതര്‍ നല്കിയ വിശദീകരണത്തെ ബിദര്‍ ഡിഡിപിഐ ചന്ദ്രശേഖര്‍ തള്ളി. സത്യത്തില്‍ നിന്ന് ഒരുപാട് അകലെയാണ് സ്കൂള്‍ അധികൃതര്‍ നല്കിയ വിശദീകരണമെന്നാണ് ഡിഡിപിഐ വ്യക്തമാക്കിയത്. അടിസ്ഥാനമില്ലാതെ വാര്‍ത്തകര്‍ പ്രചരിക്കാറില്ല. സത്യമെന്താണെന്ന് നമ്മുക്ക് അറിയാം. ഒന്നും സംഭവിച്ചിട്ടില്ലെന്ന് പ്രതിറോധിക്കാന്‍ വേണ്ടി സ്കൂള്‍ അധികൃതര്‍ക്ക് പറയാന്‍ കഴിയില്ലെന്നും ഡിഡിപിഐ വിശദമാക്കി. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഉന്നത അധികാരികള്‍ക്ക് നല്‍കും. സ്കൂളിനെതിരെ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് ഉയര്‍ന്ന അധികാരികള്‍ തീരുമാനിക്കുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.