കോഴിക്കോട് : ബി.ജെ.പി കേരളത്തിലെ ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പവും അവരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു.
Prime Minister Narendra Modi in Kozhikode, Kerala: I want to ask outdated communists & fake liberals, why are you silent on political violence in Kerala, what are your compulsions? I assure my fellow BJP Karyakartas, your struggles won't go in vain. Their bullying won't weaken us pic.twitter.com/ohMiUbEzSR
— ANI (@ANI) April 12, 2019
കോഴിക്കോട് ബി.ജെ.പി കേരളത്തിലെ ആദ്യ പ്രചാരണപരിപാടിയായ ‘വിജയ് സങ്കല്പ്’ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഒരു സാംസ്കാരിക പാരമ്ബര്യവും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ സംരക്ഷണത്തിനായി സുപ്രിംകോടതിയില്‍ എല്ലാവിധ പരിശ്രമവും നടത്തുമെന്നും മോദി പറഞ്ഞു.
Prime Minister Narendra Modi: The Communists and Congress have blatant double standards when it comes to women empowerment. The so-called defenders of women rights are the ones at the forefront of defending the brutal and barbaric practice of Triple Talaq. https://t.co/Lwh2tQ8fWV
— ANI (@ANI) April 12, 2019
രാഹുല്‍ ഗാന്ധിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ ‘തുഗ്ലക്ക് റോഡ് അഴിമതി’ നടക്കുകയാണെന്ന് മോദി ആരോപിച്ചു. തുഗ്ലക്ക് റോഡില്‍ താമസിക്കുന്ന ഉന്നത കോണ്‍ഗ്രസ് നേതാവ് ആരാണെന്ന് അറിയാമോ? ഉത്തരേന്ത്യയില്‍ നടക്കുന്ന റെയ്ഡുകളില് കെട്ട് കെട്ടായി നോട്ട് പിടികൂടുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മാറ്റി വച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്. നാണക്കേടാണിത് – മോദി പറഞ്ഞു.
‘എല്ലാ മലയാളികള്‍ക്കും എന്റെ വിഷു ആശംസകള്‍’ എന്ന് പറഞ്ഞാണ് നരേന്ദ്രമോദി മോദി പ്രസംഗം തുടങ്ങിയത്. കോഴിക്കോട്ടെ തളി മഹാക്ഷേത്രത്തെക്കുറിച്ച് പറഞ്ഞ മോദി, ഇവിടത്തെ ജനങ്ങളുടെ ഊര്‍ജവും എടുത്തു പറയേണ്ടതാണെന്ന് മോദി വ്യക്തമാക്കി. എല്‍.ഡി.എഫും യു.ഡി.എഫും ജനങ്ങളെ മാറിമാറി കൊള്ളയടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


