പാലക്കാട്: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ ശ്രീധരന്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിയും സ്വജനപക്ഷപാതവുമാണ് നടന്നതെന്ന് ശ്രീധരന് ആരോപിച്ചു. പാലാരിവട്ടം പാലമാണ് അഞ്ച് കൊല്ലം സര്‍ക്കാര്‍ നടത്തിയ പ്രധാന വികസനം. എന്നാല്‍ അത് നടപ്പാക്കിയത് ഡിഎംആര്‍സിയാണ്. മറ്റൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തില്ലെന്നും പല പദ്ധതികളും തടയാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ശ്രീധരന് ആരോപിച്ചു. പാലക്കാട് നടത്തിയ പ്രചാരണ പരിപാടികള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ സര്‍ക്കാരിനെതിരായ ആരോപണം.
റെയില്‍വേയുടെ പല പദ്ധതികളും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയില്ല. വിഴിഞ്ഞം പദ്ധതി മുടക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം വിമാനത്താവള സ്വകാര്യ പങ്കാളിത്തം അദാനിക്ക് നല്‍കുന്നത് തടഞ്ഞു. തിരുവനന്തപുരം വിമാനത്താവളം വികസനം ഇല്ലാതാക്കാന്‍ ജനങ്ങളുടെ നികുതി പണം കൊണ്ട് സുപ്രീം കോടതിയില്‍ പോകുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്.
തിരുവനന്തപുരം- കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഹൈസ്പീഡ് പദ്ധതി തുടങ്ങാന്‍ നമ്മതിച്ചില്ല. പല പദ്ധതികളില്‍ നിന്നും ഡിഎംആര്‍സിയെ ഓടിച്ചുവെന്നും ശ്രീധരന് കുറ്റപ്പെടുത്തി. ശബരിമലയില്‍ 2018 ല്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദ പ്രകടനത്തെ ശ്രീധരന് തള്ളി. എല്ലാം ചെയ്തിട്ട് ഇപ്പോള്‍ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും ശബരിമലയില്‍ ആളുകളുടെ വികാരം മുറിപ്പെടുത്തിയെന്നും ശ്രീധരന് ആരോപിച്ചു.
അതേസമയം ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായില്ലെങ്കിലും പാലക്കാട് ഇ ശ്രീധരന് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി പാലാക്കാട് ബിജെപി ഓഫീസിലെത്തിയതായിരുന്നു അദ്ദേഹം. അതിനിടെ പാലക്കാട് നടത്തിയ പ്രചാരണ പരിപാടികള്‍ക്കിടയിലാണ് ഇടതുസര്‍ക്കാരിനെതിരെ അദ്ദേഹത്തിന്റെ ആരോപണം.


