കോട്ടയം: ത്രിപുരയില്‍ അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ അതിക്രമം സിപിഎമ്മിനും നേരിടേണ്ടി വന്നിട്ടുണ്ട്. ബിജെപി അധികാരം പിടിച്ചത് കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയാണ്. പിന്നീട് ബിജെപി അതിക്രമങ്ങളുടെ വിളനിലമായി ത്രിപുര മാറി. ഏകാധിപത്യ നടപടികളെ ചെറുത്തുകൊണ്ട് വലിയ മുന്നേറ്റമാണ് ഇപ്പോള്‍ ത്രിപുരയില്‍ ഉയര്‍ന്നുവരുന്നതെന്നും പിണറായി പറഞ്ഞു.,
മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞത്
🟣 ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സി ആയി കോണ്‍ഗ്രസ് മാറി. ബിജെപിയിലേക്ക് ആളെ കൊടുക്കുന്നത് തടുത്തുനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് പിണറായി വിജയന് കുറ്റപ്പെടുത്തി.
🟣 ബിജെപിയെ എതിര്‍ക്കുക എന്നാല്‍ ബിജെപിയുടെ നയങ്ങളെ എതിര്‍ക്കാന്‍ തയ്യാറാകണം. അവരുടെ സാമ്പത്തിക നയങ്ങളെ എതിര്‍ക്കാന്‍ കഴിയണം. ബിജെപിയുടെ സാമ്പത്തിക നയവുമായി എന്ത് വ്യത്യാസമാണ് കോണ്‍ഗ്രസിനെന്നും നേതൃത്വം യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
🟣 കേരളത്തെ എങ്ങനെയെല്ലാം ഇകഴ്ത്താന്‍ ആകുമെന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്. നാടിന് അഭിവൃഥി ഉണ്ടാക്കുന്ന എല്ലാ പദ്ധതികളെയും എതിര്‍ക്കുന്നു.കേരളത്തിനെതിരെ പാര്‍ലമെന്റില്‍ സംസാരിക്കുന്നു. ബിജെപിയും അതേ നിലയില്‍ തന്നെ സംസാരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ രണ്ടു കൂട്ടരും ഒരേ നിലപാടുമായി മുന്നോട്ടു പോകുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
🟣 യുഡിഎഫ് എംപിമാര്‍ വലിയതോതില്‍ പാര്‍ലമെന്റില്‍ ഉണ്ടായിട്ടും നാടിന് എന്ത് ഗുണമുണ്ടായി. ഞാന്‍ തീരുമാനിച്ചാല്‍ ബിജെപിക്കൊപ്പം പോകും എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് തന്നെ പറയുന്നു.ഇതിനെതിരെ എന്തെങ്കിലും നിലപാട് എടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞോ.ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് അശക്തരാണ് എന്നാണ് നാം കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.


