പെരുമ്പാവൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ യാത്രയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സമ്മേളനം തടസപ്പെടുത്തിയതിലാണ് പ്രതിഷേധം. പെരുമ്പാവൂര്‍ മലമുറിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനം പൊലീസ് തടഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടര്‍ന്ന് സ്ഥലത്ത് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

