ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം സംഘര്‍ഷങ്ങളിലേക്ക് വഴിവെച്ചതോടെ ത്രിപുരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിര്‍ത്തലാക്കി. എസ്എംഎസ് സേവനവും നിര്‍ത്തലാക്കിയിട്ടുണ്ട്. 48 മണിക്കൂര്‍ നേരത്തേക്കാണ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പൗരത്വഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത 11 മണിക്കൂര്‍ ബന്ദിനിടെ വ്യാപക സംഘര്‍ഷമുണ്ടായി. ബില്ലിന്റെ പരിധിയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഗര്‍ത്തലയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധമാണ് നടന്നത്.