വിശ്വാസത്തിന്റെ കുത്തക സംഘ പരിവാറിനെ ആരും ഏൽപ്പിച്ചിട്ടില്ലെന്ന് എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി എൻ.അരുൺ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരെല്ലാം അവിശ്വാസികളാണെന്നാണ് സംഘ പരിവാർ പ്രചരിപ്പിക്കുന്നത്. വിശ്വാസങ്ങളുടെ പേരിൽ നിലനിന്നിരുന്ന പല ആചാരങ്ങൾക്കും മാറ്റം വന്നിട്ടുണ്ട്. സ്ത്രീ വേശനം പാടില്ല എന്ന ആചാരം പൗരോഹിത്യം ബോധപൂർവ്വം സൃഷ്ടിച്ചിട്ടുള്ളതാണ്. അത് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി ഉണ്ടായിട്ടുള്ളത്.
വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ വരാതിരിക്കുന്നത് സംഘ പരിവാർ ആക്രമണം ഭയന്നു കൊണ്ടു മാത്രമാണ്.
കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തവരാണ് രാഷട്രീയ മുതലെടുപ്പിനായി ഇപ്പോൾ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. കേരളം കലാപഭൂമിയാകാതിരിക്കുവാൻ ജനങ്ങൾ ജാഗരൂകരാകണമെന്നും
എ.ഐ.വൈ.എഫ് കോതമംഗലത്ത് സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ.അരുൺ ആവശ്യപ്പെട്ടു.
എസ്.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു.

എം.കെ.രാമചന്ദ്രൻ , പി.കെ.രാജേഷ്, സി.എ.സിദ്ദിഖ്, എൻ.യു.നാസർ, ശാന്തമ്മ പയസ്, കെ.ഇ.ഷാജി, ജോർജ് വെട്ടിക്കുഴി,ഇഖ്ബാൽ.സി. എസ്, അരുൺ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.

