കണ്ണൂര്‍: തിരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും ചരിത്രത്തെ ശരിയായി വിലയിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാനുള്ള ഊര്‍ജം കണ്ടെത്തണമെന്നും ന്ന് മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന് പറഞ്ഞു. കണ്ണൂരിലെ പാനൂരില്‍ പി.കെ. കുഞ്ഞനന്തന് അനുസ്മരണ പരിപാടിയിലാണ് ജയരാജന്റെ പരാമര്‍ശം.
വിജയിച്ചാലും പരാജയപ്പെട്ടാലും ജനങ്ങള്‍ക്കൊപ്പം നില്ക്കുക എന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം നമ്മളെ പഠിപ്പിച്ചത്. ആ പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകണമെന്നും എപ്പോഴും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ജയരാജന് വ്യക്തമാക്കി.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വി മറികടന്നാണ് 2021-ല്‍ എല്‍.ഡി.എഫ് ഭരണം നേടിയത്. 2016-ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിച്ചു. പഴയ ചരിത്രം മറക്കരുത്. നാം ഇതുവരെ ഉയര്‍ത്തിയ ശരികളും നിലപാടും ഉയര്‍ത്തിക്കൊണ്ടുതന്നെ എവിടെയെല്ലാം പോരായ്മകള്‍ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണമെന്നും ജയരാജന് പറഞ്ഞു.