മൂവാറ്റുപുഴ : കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി സാബു ജോണ്‍ ചുമതലയേറ്റു. സമ്മേളനം കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന് ഉദ്ഘാടനം ചെയ്തു. സ്ഥാനമേറ്റ സാബു ജോണിനെ പ്രവര്‍ത്തകര്‍ വലിയ പൂമാല അണിയിച്ചാണ് സ്വീകരിച്ചത്. ബ്ലോക്ക് പ്രസിഡന്റ് സലീം ഹാജി അധ്യക്ഷത വഹിച്ചു.
ഡീന്‍ കുര്യാക്കോസ് എം പി, മാര്യു കുഴല്‍ നാടന്‍ എംഎല്‍എ , എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, മുന്‍ എം എല്‍ എ ജോസഫ് വാഴക്കന് , കെ.പി.സി.സി എക്സികുട്ടിവ് അംഗം ജയ്സണ്‍ ജോസഫ് , അംഗം എ മുഹമ്മദ് ബഷീര്‍, മുനിസിപ്പല്‍ ചെയര്മാന് പി പി എല്‍ദോസ്, ഡിസിസി ഭാരവാഹികളായ കെ.എം പരിത്, കെ.എം സലീം, അഡ്വ വര്‍ഗീസ് മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യൂസ് വര്‍ക്കി, ബിനോ കെ ചെറിയാന്, ഷെല്‍മി ജോസ് , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീക്ക്, ബ്ലോക്ക് പ്രസിഡന്റ് ജിക്കു താണിവീട്ടില്‍ കോണ്‍ഗ്രസ് നേതാക്കളായ അബ്രഹാം ത്യക്കളത്തൂര്‍, മുഹമ്മദ് റെഫീഖ്, ഹിപ്സണ്‍ അബ്രഹാം, പി.പി ജോളി, ഷിബു പരീക്കന്‍ , അബൂബക്കര്‍ , അബു പെരുമറ്റം സാബു പി വാഴയില്‍, കബീര്‍ പൂക്കടശേരി, വി.വി ജോസ് , സിന്ധു ബെന്നി, സാറാമ്മ ജോണ്‍ , ഷാന്റി ഏബ്രഹാം, എന്നിവര്‍ സംസാരിച്ചു.


