വിഎസ് ശിവകുമാര്‍ എംഎല്‍എക്കെതിരെ തലസ്ഥാന നഗരത്തില്‍ വ്യാപക പോസ്റ്ററുകള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് അഴിമതിക്കാരെ ഒഴിവാക്കി, അഗ്നി ശുദ്ധി വരുത്തണമെന്നാണ് ആവശ്യം. അഴിമതിയുടെ സര്‍വജ്ഞ പീഠം കയറിയ വിഎസ് ശിവകുമാറിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം. തിരുവനന്തപുരം സെന്‍ട്രലില്‍ ശിവകുമാര്‍ വേണ്ടേ വേണ്ടെന്നും സേവ് കോണ്‍ഗ്രസിന്റെ പേരിലുള്ള പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നു.
കെ. ബാബുവിനെ മത്സരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ, കൊച്ചി ഭാഗങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെ. ബാബുവിനെ മത്സരിപ്പിച്ചാല്‍ മറ്റ് മണ്ഡലങ്ങളിലെ വിജയത്തെ അത് ബാധിക്കുമെന്നും പോസ്റ്ററുകളില്‍ പറയുന്നു.
അഴിമതി അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കെ. ബാബുവിനെ കൂടാതെ സൗമിനി ജെയിന്, എ.ബി. സാബു, തമ്പി സുബ്രഹ്മണ്യം എന്നിവരെയാണ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്.


