ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രക്ക് കള്ള വാഗ്ദാനം നല്‍കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആന്ധ്രക്ക് പ്രത്യേക പദവി എന്ന വാഗ്ദാനം മോദി പാലിച്ചില്ല. പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ പ്രത്യേക പദവി നല്‍കുമെന്നും രാഹുല്‍ വ്യക്തമാക്കി. 
രാജ്യത്തിന്റെ കാവല്ക്കാരന് കള്ളനാണ്. റഫാല്‍ ഇടപാട് വഴി അംബാനിക്ക് 30,000 നല്‍കിയതിന്റെ കൂടുതല്‍ തെളിവുകള്‍ ദിനം പ്രതി പുറത്തുവരികയാണെന്നും രാഹുല്‍ പറഞ്ഞു.
ഏത് സംസ്ഥാനത്ത് പോയാലും മോദി കള്ളം പറയുന്നു. മോദിക്ക് മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. ബി.െജ.പിയെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


