കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തിന് എതിരായ ജനവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. കെ.എം.മാണി പ്രതിനിധാനം ചെയ്ത രാഷ്ട്രീയത്തിന് എതിരായാണു ജോസ് കെ.മാണിയുടെ ഇപ്പോഴത്തെ നിലപാട്. കെ.എം. മാണിയെ ഏറ്റവും കൂടുതല്‍ അപമാനിച്ചവരോടു കൂട്ടു ചേരാനുള്ള തീരുമാനം പ്രവര്‍ത്തകരില്‍ ഞെട്ടലുണ്ടാക്കി. കേന്ദ്ര സംസ്ഥാന ഭരണത്തോടുള്ള പ്രതികരണമാണു എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയില്‍ നിന്നുണ്ടായത്. ഇപ്പോഴത്തെ വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. അതു മാത്രമല്ല അഞ്ച് വര്‍ഷത്തെ ഭരണ പരാജയവും സ്വാധീനിക്കും.
പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ എല്ലാ വിഷയങ്ങളും ഇപ്പോള്‍ സത്യമെന്ന് തെളിഞ്ഞു. ഇതു പ്രതിരോധിക്കാന്‍ ഇപ്പോള്‍ ഇടതു മുന്നണിക്ക് സാധിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാവിലെ പുതുപ്പള്ളിയില്‍ വോട്ടു ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളി ഗ്രീഗോറിയന് പബ്ലിക് സ്കൂളില്‍ ഭാര്യ മറിയാമ്മ മക്കള്‍ ചാണ്ടി ഉമ്മന്‍, മറിയ എന്നിവര്‍ക്കൊപ്പം വോട്ടു ചെയ്തു.