മുവാറ്റുപുഴ : ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ പോലീസ് ജനങ്ങളെ കാലപുരിക്ക് അയക്കുന്ന ജോലിയാണ് ചെയ്യുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ജിന്‍ഷാദ് ജിന്നാസ്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്തിനെ മര്‍ദിച്ച കുന്നംകുളം പോലീസ് സ്റ്റേഷന് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണം എന്നാവശ്യപ്പെട്ടു മുവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്കപ്പ് മര്‍ദനം നടത്തുന്ന പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണം. ക്രൂരമായ മര്‍ദ്ദനമാണ് സുജിത്തിന് നേരിടേണ്ടി വന്നത്. ജനങ്ങളെ ശിക്ഷിക്കാന്‍ പോലീസിന് അധികാരമില്ല. ബ്ലോക്ക് പ്രസിഡന്റ് സാബു ജോണിന്റെ നേതൃത്വത്തിലാണ് മുവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സത്യാഗ്രഹം സംഘടിപ്പിച്ചത്. സാബു ജോണ്‍ അധ്യക്ഷത വഹിച്ചു.

